Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Village Office

Kottayam

ഇ​ട​ക്കു​ന്നം വി​ല്ലേ​ജ് ഓ​ഫിസ് സ്മാ​ർ​ട്ടാ​കു​ന്നു; പു​തി​യ കെ​ട്ടി​ട​ത്തി​ന് ഇ​ന്നു ത​റ​ക്ക​ല്ലി​ടും

കാ​ഞ്ഞി​ര​പ്പ​ള്ളി: ഇ​ട​ക്കു​ന്നം വി​ല്ലേ​ജ് ഓ​ഫിസി​നെ സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫി​സാ​ക്കി മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് എ​ന്‍​എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. റ​വ​ന്യു മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം നി​ർ‌​വ​ഹി​ക്കും. എം.​ജെ. സെ​ബാ​സ്റ്റ്യ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും റോ​ണി കെ. ​ബേ​ബി എം​എ​ല്‍​എ സ​ന്ദേ​ശ​വും ന​ല്‍​കും. ജി​ല്ലാ ക​ള​ക്ട​ര്‍ ചേ​ത​ന്‍​ കു​മാ​ര്‍ മീ​ണ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു സെ​ബാ​സ്റ്റ്യ​ന്‍, അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്‌ട് മ​ജി​സ്‌​ട്രേ​റ്റ് സോ​ളി ആ​ന്‍റ​ണി, ആ​ര്‍​ഡി​ഒ നി​ജു കു​ര്യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

റ​വ​ന്യു വ​കു​പ്പി​ല്‍നി​ന്ന് അ​നു​വ​ദി​ച്ച 50 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​ത്. സ്ഥ​ല​പ​രി​മി​തി​യു​ള്ള​തി​നാ​ല്‍ ഇ​രു​നി​ല കെ​ട്ടി​ടം നി​ര്‍​മി​ക്കാ​നാ​ണ് പ​ദ്ധ​തി. ജി​ല്ലാ നി​ര്‍​മി​തി കേ​ന്ദ്ര​ത്തി​നാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണച്ചു​മ​ത​ല. നി​ല​വി​ല്‍ പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചുനീ​ക്കി​യി​ട്ടി​ല്ല. പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

കാ​ഞ്ഞി​ര​പ്പ​ള്ളി ത​ഹ​സി​ല്‍​ദാ​ര്‍ പി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍, പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ വ​ര്‍​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡ​യ​സ് കോ​ക്കാ​ട്ട്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം.​കെ. മോ​ഹ​ന​ന്‍, വി.​ടി. ര​ഞ്ജി​ത്ത് എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍ വി​ശ​ദീ​ക​രി​ച്ചു.

Kerala

വി​ല്ലേ​ജ് ഓ​ഫീ​സി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന; ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത പ​ണ​വും മ​ദ്യ​വും ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: വി​ല്ലേ​ജ് ഓ​ഫീ​സി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത പ​ണ​വും മ​ദ്യ​വും ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് ക​രി​പ്പൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ വി​ജി​ല​ൻ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ണ​വും മ​ദ്യ​വും ക​ണ്ടെ​ത്തി​യ​ത്.

ഭൂ​മി ഇ​ട​പാ​ടു​ക​ള്‍​ക്ക് ഇ​ട​നി​ല​ക്കാ​ർ വ​ഴി​യും നേ​രി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​വെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ യൂ​ണി​റ്റ് ര​ണ്ടാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​ട​പാ​ടു​ക​ള്‍​ക്ക് കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​വെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ല്‍ ക​രി​പ്പൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ് കു​റേ നാ​ളു​ക​ളാ​യി വി​ജി​ല​ൻ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

ഉ​ച്ച​യ്‌​ക്ക് ശേ​ഷം മൂ​ന്നോ​ടെ ഇ​ൻ​സ്പെ​ക്ട​ർ അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ഫീ​സി​ലേ​ക്ക് ക​യ​റി​യ വി​ജി​ല​ൻ​സ് ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മേ​ശ​ക്കു​ള്ളി​ൽ​നി​ന്നു പ​ണം ക​ണ്ടെ​ത്തി. 12,000 രൂ​പ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഒ​രു പ​ഴ​യ വീ​ടാ​ണ് ഓ​ഫീ​സാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്തി​ട്ടി​രു​ന്ന ഒ​രു മേ​ശ​യി​ൽ​നി​ന്നാ​ണ് പ​ണം പി​ടി​ച്ച​ത്. ഒ​രു മ​ദ്യ കു​പ്പി​യും ഗ്ലാ​സും ഇ​ന​വി​ടെ​നി​ന്ന് ക​ണ്ടെ​ത്തി. പ​രി​ശോ​ധ​ന​യെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് ന​ൽ​കും. ഓ​ഫീ​സി​ൽ കൂ​ട്ട സ്ഥ​ല​മാ​റ്റ​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

District News

സ്മാ​ർ​ട്ടായി എരുമേലി തെക്ക് വി​ല്ലേ​ജ് ഓ​ഫീ​സ്

എ​രു​മേ​ലി: എ​രു​മേ​ലി തെ​ക്ക് സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം 31ന് ​രാ​വി​ലെ 10ന് ​റ​വ​ന്യു-​ഭ​വ​ന നി​ർ​മാ​ണ മ​ന്ത്രി കെ. ​രാ​ജ​ൻ ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ക്കും. യോ​ഗ​ത്തി​ൽ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഇ​തോ​ടൊ​പ്പം ജി​ല്ല​യി​ൽ വി​ത​ര​ണ​ത്തി​ന് സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള പ​ട്ട​യ​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​ന​വും ന​ട​ക്കും. പ​ട്ട​യ​മേ​ള​യി​ൽ പ​മ്പാ​വാ​ലി, എ​യ്ഞ്ച​ൽ​വാ​ലി മേ​ഖ​ല​യി​ലെ ഇ​നി​യും ന​ൽ​കാ​നു​ള്ള പ​ട്ട​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വി​ത​ര​ണം ചെ​യ്യും.

കോ​ട്ട​യം ജി​ല്ല​യി​ൽ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ വ​ലി​പ്പം കൊ​ണ്ടും ജ​ന​സം​ഖ്യ കൊ​ണ്ടും ഏ​റ്റ​വും വ​ലി​യ വി​ല്ലേ​ജ് ആ​യ എ​രു​മേ​ലി തെ​ക്ക് വി​ല്ലേ​ജി​ന് സൗ​ക​ര്യ​പ്ര​ദ​മാ​യ പു​തി​യ സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് നി​ർ​മി​ക്കു​ന്ന​തി​നു​വേ​ണ്ടി സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ മു​ൻ​കൈ​യെ​ടു​ത്ത് 50 ല​ക്ഷം രൂ​പ അ​നു​വ​ദി​പ്പി​ക്കു​ക​യാ​യി​രു​ന്നു. എ​രു​മേ​ലി​യി​ലെ പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സി​നോ​ട് അ​നു​ബ​ന്ധി​ച്ച് 10 സെ​ന്‍റ് സ്ഥ​ല​ത്താ​യി​രു​ന്നു നി​ർ​മാ​ണം.

വി​ല്ലേ​ജ് ഓ​ഫീ​സ് നി​ർ​മാ​ണ​ത്തി​ന്‍റെ പൂ​ർ​ത്തീ​ക​ര​ണ ഘ​ട്ട​ത്തി​ൽ ഒ​രു സ്വ​കാ​ര്യ വ്യ​ക്തി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് സ്റ്റേ ​നേ​ടി​യ​തോ​ടെ വി​ല്ലേ​ജ് ഓ​ഫീ​സ് തു​റ​ക്കു​ന്ന​ത് ത​ട​സ​പ്പെ​ട്ടു. പി​ന്നീ​ട് വീ​ണ്ടും എം​എ​ൽ​എ ഇ​ട​പെ​ട്ട് മ​തി​യാ​യ രേ​ഖ​ക​ൾ സ​മ്പാ​ദി​ച്ച് ഹാ​ജ​രാ​ക്കി ഹൈ​ക്കോ​ട​തി​യി​ൽ​നി​ന്ന് അ​നു​കൂ​ല വി​ധി നേ​ടി​യെ​ടു​ത്താ​ണ് വി​ല്ലേ​ജ് ഓ​ഫീ​സ് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

31ന് ​രാ​വി​ലെ 10ന് ​വി​ല്ലേ​ജ് ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ ഔ​പ​ചാ​രി​ക​മാ​യ ച​ട​ങ്ങു​ക​ൾ​ക്ക് ശേ​ഷം എ​രു​മേ​ലി അ​സം​പ്ഷ​ൻ ഫൊ​റോ​ന പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​വും പ​ട്ട​യ​മേ​ള​യും ന​ട​ക്കും. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ ക​ള​ക്‌​ട​ർ ചേ​ത​ൻ​കു​മാ​ർ മീ​ണ, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ സ​ണ്ണി, ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, വി​വി​ധ രാ​ഷ്‌​ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

Latest News

Corehub Up